വാക്‌സിൻ സ്വീകരിച്ചയാൾക്ക് അജ്ഞാത രോഗം; ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓക്‌സ്‌ഫോർഡ് വാക്‌സിൻ പരീക്ഷണം നിർത്തിവെച്ചു

വാക്‌സിൻ സ്വീകരിച്ചയാൾക്ക് അജ്ഞാത രോഗം; ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓക്‌സ്‌ഫോർഡ് വാക്‌സിൻ പരീക്ഷണം നിർത്തിവെച്ചു

ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ കൊവിഡ് വാക്‌സിൻ പരീക്ഷണം നിർത്തിവെച്ചു. വാക്‌സിൻ കുത്തിവെച്ച വളൻഡിയർമാരിൽ ഒരാൾക്ക് അജ്ഞാത രോഗം ബാധിച്ചതിനാലാണ് പരീക്ഷണം നിർത്തുന്നതെന്ന് കമ്പനി അറിയിച്ചു.

വാക്‌സിന്റെ പാർശ്വഫലത്തെ തുടർന്നാണ് രോഗം ബാധിച്ചതെന്നാണ് സംശയം. ബ്രിട്ടീഷ് മരുന്ന് കമ്പനിയായ അസ്ട്ര സെനേക്കയുമായി ചേർന്ന് വികസിപ്പിച്ച വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നിർത്തിയത്. ഇന്ത്യയിലെ പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങൾ പരീക്ഷണത്തോട് സഹകരിച്ചിരുന്നു

വാക്‌സിൻ വിജയമായാൽ വാങ്ങുന്നതിനായി ഇന്ത്യ കരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ പരീക്ഷണം നിലച്ചതിൽ ആശങ്ക വേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമാണെന്നും അസ്ട്രസെനേക അറിയിച്ചു.

Share this story