സേനാ പിൻമാറ്റം വേഗത്തിലാക്കാൻ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ ധാരണ

സേനാ പിൻമാറ്റം വേഗത്തിലാക്കാൻ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ ധാരണ

ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ യോഗം മോസ്‌കോയിൽ നടന്നു. അതിർത്തിയിലെ സംഘർഷം പരിഹരിക്കണമെന്ന് യോഗത്തിൽ ധാരണയായി. സേനാ പിൻമാറ്റം വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു

സ്ഥിതി സങ്കീർണമാക്കുന്ന നടപടികൾ ഒഴിവാക്കും. സൈനിക തലത്തിലെ ചർച്ചകൾ തുടരും. രണ്ട് സേനകൾക്കുമിടയിൽ ഉചിതമായ അകലം നിലനിർത്തണമെന്നും സംഘർഷത്തിന് അയവ് വരുത്തണമെന്നും ഇരു രാജ്യങ്ങളും സംയുക്തപ്രസ്താവന നടത്തി

രണ്ടര മണിക്കൂർ നേരമാണ് ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടന്നത്. ഇതിന് ശേഷമായിരുന്നു സംയുക്ത പ്രസ്താവന. കഴിഞ്ഞ മാസങ്ങളിൽ വിവിധ തലങ്ങളിൽ ചർച്ചകൾ നടന്നിരുന്നുവെങ്കിലും സംയുക്തപ്രസ്താവന നടത്തുന്നത് മൂന്ന് മാസത്തിനിടയിൽ ഇതാദ്യമാണ്

അതിർത്തിയിൽ ഇരുരാജ്യങ്ങളും സൈനിക വിന്യാസം ശക്തിപ്പെടുത്തുകയും ചൈന പ്രകോപനം സൃഷ്ടിച്ചു കൊണ്ടിരിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു മോസ്‌കോയിൽ ചർച്ച നടന്നത്.

Share this story