ഉപഗ്രഹവിക്ഷേപണം വന്‍ പരാജയം; ബഹിരാകാശം കീഴടക്കാമെന്ന ചൈനയുടെ മോഹത്തിന് വന്‍ തിരിച്ചടി

ഉപഗ്രഹവിക്ഷേപണം വന്‍ പരാജയം; ബഹിരാകാശം കീഴടക്കാമെന്ന ചൈനയുടെ മോഹത്തിന് വന്‍ തിരിച്ചടി

ബീജിംഗ്: ബഹിരാകാശം കീഴടക്കാമെന്ന ചൈനയുടെ മോഹത്തിന് വന്‍ തിരിച്ചടി , ഉപഗ്രഹവിക്ഷേപണം വന്‍ പരാജയം . ഒപ്റ്റിക്കല്‍ റിമോട്ട് സെന്‍സിംഗ് ഉപ്രഗ്രഹമായ ജിലിന്‍-1 ഗാവോഫെന്‍ 02 സിയാണ് പരാജയപ്പെട്ടത്. ചൈന ഏറെ പ്രതീക്ഷയോടെ വിക്ഷേപിച്ച ഈ ഉപഗ്രഹം ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു എന്നാണ് ഔദ്യാേഗിക വിശദീകരണം.

പ്രാദേശിക സമയം ഉച്ചയ്ക്ക് 1.02നായിരുന്നു ജിയുക്വാന്‍ സാറ്റലൈറ്റ് വിക്ഷേപണകേന്ദ്രത്തില്‍ നിന്ന് ജിലിന്‍-1 ഗാവോഫെന്‍ 02 സിയുമായി കാരിയര്‍ റോക്കറ്റ് കുതിച്ചുയര്‍ന്നത്. തുടര്‍ന്നാണ് വിക്ഷേപണം പരാജയപ്പെട്ടെന്ന് ഔദ്യോഗിക വിശദീകരണം വന്നത്. പരാജയ കാരണങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

ചൈനയുടെ ചൊവ്വാ ദൗത്യമായ ടിയാന്‍വെന്‍– 1 ഈ വര്‍ഷം അവസാനം ഉണ്ടാകുമെന്ന് ചൈനാ ദേശീയ ബഹിരാകാശ ഏജന്‍സി നേരത്തേ വ്യക്തമാക്കിയിരുന്നു. ഏപ്രിലില്‍ നിശ്ചയിച്ചിരുന്ന ദൗത്യം കൊവിഡിന്റെ സാഹചര്യത്തിലാണ് മാറ്റിവച്ചത്.

Share this story