ഇറാനെതിരായ എല്ലാ യു.എന്‍ ഉപരോധങ്ങളും പുനസ്ഥാപിച്ചതായി അമേരിക്ക

Share with your friends

വാഷിംഗ്ടൺ: ഇറാനെതിരായ എല്ലാ യു.എന്‍ ഉപരോധങ്ങളും പുനസ്ഥാപിച്ചതായി യു.എസ് ഭരണകൂടം പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക പൊതുസമ്മേളനം ചേരാനിരിക്കെയാാണ്, ഭൂരിഭാഗം രാജ്യങ്ങളും നിരസിക്കുകയും നിയമവിരുദ്ധമെന്ന് വിമര്‍ശിക്കുകയും ചെയ്ത ട്രംപ് ഭരണകൂടത്തിന്റെ ഈ നടപടി.

യു.എന്‍ രക്ഷാ സമിതി അംഗീകരിച്ച 2015 ലെ ഇറാന്‍ ആണവ കരാര്‍ പ്രകാരമുള്ള വ്യവസ്ഥകളൊന്നും ഇറാന്‍ പാലിക്കുന്നില്ലെന്ന് ഒരു മാസം മുമ്പ് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ രക്ഷാസമിതിയെ അറിയിച്ചിരുന്നു.

കൃത്യം 30 ദിവസത്തിനുശേഷമാണ് ഇറാന്‍ ആണവ കരാറുമായി ബന്ധപ്പെട്ട് യു.എന്‍ പാസാക്കിയ പ്രമേയ പ്രകാരം പിന്‍വലിച്ച ഉപരോധങ്ങളെല്ലാം പുനസ്ഥാപിച്ചതായി അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്.

ഇറാനെതിരെ 13 വര്‍ഷമായി നിലവിലുള്ള യു.എന്‍ ആയുധ ഉപരോധം നീട്ടുന്നതില്‍ രക്ഷാ സമിതി പരാജയപ്പെട്ടുവെന്നും പോംപിയോ ചൂണ്ടിക്കാട്ടി.

ആയുധ നിരോധനം ഉള്‍പ്പെടെ മുമ്പ് അവസാനിപ്പിച്ച യു.എന്‍ ഉപരോധങ്ങളെല്ലാം പ്രാബല്യത്തില്‍ വന്നതായും ലോകം കൂടുതല്‍ സുരക്ഷിതമാകുമെന്നും അദ്ദേഹം പറഞ്ഞു.

ജോയിന്റ് കോപ്രഹന്‍സീവ് പ്ലാന്‍ ഓഫ് ആകഷന്‍ (ജെ.സി.പി.ഒ.എ) പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ഇറാന്‍ പൂര്‍ണമായും പരാജയപ്പെട്ടതിനാലാണ് അമേരിക്ക നിര്‍ണായക നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് പോംപിയോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ഇറാനെതിരെ അമേരിക്ക പുനസ്ഥാപിച്ച ഉപരോധങ്ങള്‍ എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് വൈറ്റ് ഹൗസ് തിങ്കളാഴ്ച പുറപ്പെടുവിച്ചേക്കും.

എന്നാല്‍ യു.എസിന്റെ നടപടികള്‍ക്കെതിരെ ശക്തമായ എതിര്‍പ്പാണ് യു.എന്‍ രക്ഷാ സമിതിയിലെ മറ്റ് അംഗങ്ങള്‍ ഉന്നയിക്കുന്നത്. 2018 ല്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ആണവ കരാറില്‍ നിന്ന് പിന്മാറുകയും ഇറാനെതിരായ അമേരിക്കന്‍ ഉപരോധം വീണ്ടും നടപ്പാക്കുകയും ചെയ്തതില്‍ ഉപരോധങ്ങള്‍ക്കായി സ്നാപ്പ്ബാക്ക് പ്രക്രിയ പ്രയോഗിക്കാനുള്ള അര്‍ഹത അമേരിക്കക്ക് നഷ്ടപ്പെട്ടതായാണ് വിവിധ രാജ്യങ്ങളുടെ വിമര്‍ശം. എന്നാല്‍ ഇടപാടിലെ യഥാര്‍ഥ പങ്കാളിയും കൗണ്‍സില്‍ അംഗവും എന്ന നിലയില്‍ ഇത് ചെയ്യാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നാണ് അമേരിക്ക വാദിക്കുന്നത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!