ഹുവാവേയുടെ ഗവേഷണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം; മൂന്നു മരണം

ഹുവാവേയുടെ ഗവേഷണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം; മൂന്നു മരണം

ബെയ്ജിംഗ്: ടെക് ഭീമന്‍ ഹുവാവേയുടെ ഗവേഷണ കേന്ദ്രത്തില്‍ വന്‍തീപിടിത്തം. തെക്കന്‍ ചൈനീസ് നഗരമായ ഡോന്‍ഗുവാനിലെ കേന്ദ്രത്തിലാണ് അപകടം ഉണ്ടായത്. നിര്‍മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തില്‍ ഇന്നലെ രാത്രിയുണ്ടായ തീപിടിത്തത്തില്‍ മൂന്നു പേര്‍ മരിച്ചെന്നാണു റിപ്പോര്‍ട്ട്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സോങ്ഷാന്‍ ലേക്ക് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് സോണിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് നിര്‍മാണ കമ്പനിയുടെ തൊഴിലാളികളാണു അപകടത്തില്‍ മരിച്ചത്.

അതേസമയം, അപകട സ്ഥലത്തു നിന്നും ഇന്നലെ രാത്രി തന്നെ എല്ലാവരെയും ഒഴിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീടു നടത്തിയ തിരച്ചിലിലാണ് മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയത്.

Share this story