ശ്വസന സംബന്ധമായ പ്രശ്‌നങ്ങൾ; കൊവിഡ് ബാധിതനായ ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി

ശ്വസന സംബന്ധമായ പ്രശ്‌നങ്ങൾ; കൊവിഡ് ബാധിതനായ ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി

കൊവിഡ് സ്ഥിരീകരിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി. വാൾട്ടർ റീഡിലെ സൈനിക ആശുപത്രിയിലാണ് ട്രംപിനെ പ്രവേശിപ്പിച്ചത്. തന്റെയും ഭാര്യ മെലാനിയയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്

തനിക്ക് പിന്തുണ നൽകിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായും ട്രംപ് പറഞ്ഞു. ട്രംപിന് ശ്വസന പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നതായാണ് റിപ്പോർട്ടുകൾ.

Share this story