സൂം കോള്‍ ലൈവില്‍ റിപ്പോര്‍ട്ടറുടെ നഗ്‌നതാ പ്രദര്‍ശനം; സിഎന്‍എന്‍ ലീഗല്‍ അനലിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്തു; അന്വേഷണം

സൂം കോള്‍ ലൈവില്‍ റിപ്പോര്‍ട്ടറുടെ നഗ്‌നതാ പ്രദര്‍ശനം; സിഎന്‍എന്‍ ലീഗല്‍ അനലിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്തു; അന്വേഷണം

സൂം കോളിനിടെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ റിപ്പോര്‍ട്ടറെ സസ്‌പെന്‍ഡ് ചെയ്ത് ന്യൂയോര്‍ക്കര്‍. സംഭവത്തില്‍ ജെഫ്രി ടോബിന് എതിരെ അന്വേഷണവും പ്രഖ്യാപിച്ചു. എഴുത്തുകാരനും, വിമര്‍ശകനുമായ ടോബിന്‍ സിഎന്‍എന്‍ ചീഫ് ലീഗല്‍ അനലിസ്റ്റുമായിരുന്നു.

വ്യക്തിഗത വിഷയത്തില്‍ സമയം അനുവദിച്ചതായാണ് കേബിള്‍ നെറ്റ്‌വര്‍ക്ക് സസ്‌പെന്‍ഷനെ കുറിച്ച് പ്രതികരിച്ചത്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ജെഫ് ടോബിന്‍ കുറച്ച് സമയം ആവശ്യപ്പെട്ടതിനാല്‍ അനുവദിക്കുകയായിരുന്നുവെന്ന് സിഎന്‍എന്‍ വക്താവ് വ്യക്തമാക്കി.

ന്യൂയോര്‍ക്കര്‍, ഡബ്യുഎന്‍വൈസി റേഡിയോ എന്നിവിടങ്ങളിലെ ജീവനക്കാരുമായുള്ള സൂം മീറ്റിംഗിന് ഇടയിലാണ് ജെഫ്രി ടോബിന്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചത്. സൂം വീഡിയോ ചാറ്റില്‍ ടോബിന്‍ സ്വയംഭോഗം ചെയ്തതിനാണ് സസ്‌പെന്‍ഷനെന്ന് വൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 60കാരനായ ടോബിന്‍ ന്യൂയോര്‍ക്കറിന്റെ ഭാഗമായിട്ട് 20 വര്‍ഷമായി, സിഎന്‍എന്നില്‍ 2002ലാണ് ചേരുന്നത്.

‘മണ്ടത്തരം നിറഞ്ഞ അബദ്ധമാണ് ഞാന്‍ കാണിച്ചത്. ക്യാമറ ഓഫാണെന്ന ധാരണയായിരുന്നു. ഭാര്യയോടും, കുടുംബത്തോടും, സുഹൃത്തുക്കളോടും, സഹജീവനക്കാരോടും ക്ഷമ ചോദിക്കുന്നു. സൂമില്‍ എന്നെ കാണുന്നില്ലെന്നായിരുന്നു വിശ്വാസം. മറ്റുള്ളവര്‍ എന്നെ കാണുന്നില്ലെന്നാണ് കരുതിയത്. സൂം വീഡിയോ മ്യൂട്ട് ചെയ്‌തെന്ന് കരുതി’, ടോബിന്‍ വിശദീകരണത്തില്‍ പറഞ്ഞു.

ഡൊണാള്‍ഡ് ട്രംപിനെ കുറിച്ചുള്ള അന്വേഷണം ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള എഴുത്തുകാരനാണ് ജെഫ്രി ടോബിന്‍.

Share this story