ചൈനയിൽ നിന്നുള്ള ‘യെല്ലോ ഡെസ്റ്റ്’നെ ഭയക്കണം; മുന്നറിയിപ്പ് നൽകി ഉത്തര കൊറിയ

Share with your friends

സോൾ: ചൈനയിൽ നിന്നുള്ള ശക്തമായ പൊടിക്കാറ്റ് ‘കൊറോണ വൈറസ് വാഹകരാണെന്ന ഭയത്തിൽ അയൽരാജ്യമായ ഉത്തര കൊറിയ.’യെല്ലോ ഡെസ്റ്റിനെ’ നേരിടാൻ ജനങ്ങൾക്ക് കിം ജോംഗ് ഉൻ ഭരണകൂടം കർശന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്നും, വീടിനുള്ളിൽത്തന്നെ കഴിയണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

എല്ലാ വർഷവും ചൈനയിലെയും മംഗോളിയയിലെയും മരുഭൂമികളിൽനിന്നു പ്രത്യേക ഋതുക്കളിൽ വീശിയടിക്കുന്ന മണൽക്കാറ്റാണ് യെല്ലോ ഡെസ്റ്റ്.വ്യാവസായിക മാലിന്യങ്ങളിലേതുൾപ്പെടെയുള്ള അന്തരീക്ഷത്തിലെ വിഷവസ്തുക്കളുമായി മണൽത്തരികൾ കൂടിക്കലർന്ന്, കാറ്റ് മഞ്ഞനിറമാകുന്നതിനാലാണു യെല്ലോ ഡെസ്റ്റ് എന്നു വിളിക്കുന്നത്. ഈ കാറ്റ് ഏൽക്കുന്നത് ശ്വാസകോശ പ്രശ്നങ്ങൾക്ക് കാരണമാകും.

ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ യെല്ലോ ഡെസ്റ്റിനെ കൂടുതൽ പേടിക്കണം. കാറ്റ് ഉത്തര കൊറിയയിൽ കൊവിഡ് പടർത്തിയേക്കാം. രാജ്യത്തിന്റെ ഔദ്യോഗിക മാദ്ധ്യമമായ റോഡോങ് സിൻമൻ നൽകിയ വാർത്തയിൽ പറയുന്നു. അതേസമയം കാറ്റിലൂടെ ഇത്രയും ദൂരെ വൈറസ് വരുമെന്ന ഉത്തര കൊറിയയുടെ വാദത്തെ ആരോഗ്യ വിദഗ്ദ്ധ‌ർ‌ തള്ളുന്നു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-