മാലിയിൽ ഫ്രാൻസിന്റെ വ്യോമാക്രമണം; 50ലധികം അൽ ഖ്വയ്ദ തീവ്രവാദികളെ വധിച്ചു

മാലിയിൽ ഫ്രാൻസിന്റെ വ്യോമാക്രമണം; 50ലധികം അൽ ഖ്വയ്ദ തീവ്രവാദികളെ വധിച്ചു

ആഫ്രിക്കൻ രാജ്യമായ മാലിയിൽ ഫ്രാൻസ് നടത്തിയ വ്യോമാക്രമണത്തിൽ 50ലധികം അൽ ഖ്വയ്ദ തീവ്രവാദികൾ കൊല്ലപ്പെട്ടു. ബുർക്കിനോ ഫാസോയുടെയും നൈജറിന്റെയും അതിർത്തിക്ക് സമീപത്താണ് ആക്രമണം നടന്നത്.

ഒക്ടോബർ 30ന് മാലിയിൽ ബാർഖെയ്ൻ സേന 50ഓളം ജിഹാദികളെ വധിക്കുകയും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തതായി ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറൻസ് പാർലി അറിയിച്ചു. ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകൾക്കെതിരായ ഫ്രഞ്ച് സൈനിക ഗ്രൂപ്പാണ് ബാർഖെയ്ൻ സേന

സൈനിക വിമാനങ്ങൾ കണ്ട് മരക്കൂട്ടങ്ങൾക്കിടയിലേക്ക് തീവ്രവാദികൾ ഒളിച്ചതിന് പിന്നാലെയാണ് മിസൈലുകൾ വിക്ഷേപിച്ചതെന്ന് പാർലി പറഞ്ഞു. നാല് തീവ്രവാദികളെ ജീവനോടെ പിടികൂടി.

Share this story