ഓസ്ട്രിയയിലെ വിയന്നയിൽ ഭീകരാക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ഓസ്ട്രിയയിലെ വിയന്നയിൽ ഭീകരാക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ഓസ്ട്രിയയിലെ വിയന്നയിൽ ഭീകരാക്രണം. അക്രമി അടക്കം രണ്ട് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. ജൂത ദേവാലയത്തിന് സമീപമാണ് ആക്രമണം നടന്നത്.

ആയുധങ്ങളുമായി എത്തിയ സംഘം ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഒരേ സമയം ആറ് വ്യത്യസ്ത സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. ഓസ്ട്രിയ വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ലോക്ക് ഡൗൺ വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ആക്രമണം നടന്നത്.

ഭീകരർക്കായി സുരക്ഷാ സേന തെരച്ചിൽ തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Share this story