ബൈഡനോ ട്രംപോ: പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ അമേരിക്കൻ ജനത ഇന്ന് വിധിയെഴുതും

ബൈഡനോ ട്രംപോ: പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ അമേരിക്കൻ ജനത ഇന്ന് വിധിയെഴുതും

പുതിയ പ്രസിഡന്റിനെ കണ്ടെത്താനായി അമേരിക്കൻ ജനത ഇന്ന് വോട്ട് ചെയയ്ും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരക്കാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. നാളെ രാവിലെയാണ് അമ്പത് സംസ്ഥാനങ്ങളിലും പോളിംഗ് പൂർത്തിയാകും. നാളെ രാവിലെ മുതൽ തന്നെ ഫലസൂചനകൾ വ്യക്തമാകുമെങ്കിലും ജനുവരി ആറിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം

538 ഇലക്ടറൽ വോട്ടർമാരെയാണ് അമ്പത് സംസ്ഥാനങ്ങളും ഫെഡറൽ ഡിസ്ട്രിക്ടായ കൊളംബിയയും ചേർന്ന് തെരഞ്ഞെടുക്കുന്നത്. ഇതിൽ 270 പേരുടെ പിന്തുണ ലഭിക്കുന്നയാൾ അടുത്ത പ്രസിഡന്റാകും. നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡനും തമ്ിലാണ് മത്സരം

24 കോടി വോട്ടർമാരിൽ 10 കോടി പേർ തപാലിൽ വോട്ട് ചെയ്തു കഴിഞ്ഞു. ആറ് കോടി പേരെങ്കിലും പോളിംഗ് ബൂത്തുകളെ ഉപയോഗിക്കുമെന്നാണ് പ്രവചനം. യുഎസിന്റെ നൂറു വർഷത്തെ ചരിത്രത്തിലെ ഏറ്റവുമുയർന്ന പോളിംഗ് ശതമാനമാകുമിത്. ചില സംസ്ഥാനങ്ങൾ നവംബർ 13 വരെ തപാൽ വോട്ടുകൾ സ്വീകരിക്കുന്നുണ്ട്

ട്രംപാണോ ബൈഡനാണോ അടുത്ത പ്രസിഡന്റെന്ന സൂചനകൾ മാധ്യമങ്ങൾ നാളെ മുതൽ പുറത്തുവിടും. നേരിയ വ്യത്യാസത്തിനാണ് ജയമെങ്കിൽ ഫലം കോടതി കയറാനും സാധ്യതയേറെയാണ്. അഭിപ്രായ സർവേകളിൽ ജോ ബൈഡനാണ് മുന്നിലെങ്കിലും ട്രംപും കടുത്ത പ്രതീക്ഷയിലാണ്.

Share this story