ബൈഡനോ ട്രംപോ, ഇഞ്ചോടിഞ്ച് പോരാട്ടം: 12 മണിക്കൂറിനുള്ളിൽ ഫലം അറിയാമെന്ന് അധികൃതർ

ബൈഡനോ ട്രംപോ, ഇഞ്ചോടിഞ്ച് പോരാട്ടം: 12 മണിക്കൂറിനുള്ളിൽ ഫലം അറിയാമെന്ന് അധികൃതർ

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. മൂന്നാം ദിവസവും സസ്‌പെൻസ് തീരാതെയാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള ഫലപ്രഖ്യാപനമാണ് ഇനിയുണ്ടാകേണ്ടത്. ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വിജയത്തിന് അരികിലാണെങ്കിലും ട്രംപ് അവകാശവാദം തുടരുകയാണ്

നിയമപരമായി താൻ വിജയിച്ചു കഴിഞ്ഞുവെന്നാണ് ട്രംപ് അൽപ്പം മുമ്പ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. തെരഞ്ഞെടുപ്പിൽ താൻ വഞ്ചിക്കപ്പെട്ടു. വ്യാപകമായ ക്രമക്കേടുകൾ നടന്നു. സുപ്രീം കോടതി വരെ പോകുമെന്നും ട്രംപ് ആവർത്തിച്ചു.

നിലവിൽ 264 സീറ്റുകൾ ബൈഡൻ ഉറപ്പിച്ചിട്ടുണ്ട്. ആറ് ഇലക്ടറൽ വോട്ടുള്ള നെവാഡയിലും ബൈഡൻ മുന്നിലാണ്. നെവാഡ കൂടി പിടിച്ചാൽ ബൈഡൻ പ്രസിഡന്റാകും. 20 ഇലക്ടറൽ വോട്ടുള്ള പെൻസിൽവാനയയിൽ ട്രംപ് ആണ് മുന്നിലെങ്കിലും ലീഡ് നില കുത്തനെ കുറഞ്ഞു. അരിസോണയിൽ ബൈഡനാണ് മുന്നിൽ. ജോർജിയയിലും ട്രംപിന്റെ ലീഡ് കുറഞ്ഞുവരികയാണ്.

Share this story