അക്കങ്ങൾ വിജയം വ്യക്തമാക്കുന്നുവെന്ന് ബൈഡൻ; ട്രംപിനോട് ശാന്തത പാലിക്കാനും നിർദേശം

അക്കങ്ങൾ വിജയം വ്യക്തമാക്കുന്നുവെന്ന് ബൈഡൻ; ട്രംപിനോട് ശാന്തത പാലിക്കാനും നിർദേശം

അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെട്ട് ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ. ഞങ്ങൾ ഇതുവരെ വിജയത്തിന്റെ അന്തിമ പ്രഖ്യാപനം നടത്തിയിട്ടില്ല. പക്ഷേ അക്കങ്ങൾ അക്കാര്യം വ്യക്തമാക്കുന്നു. ഞങ്ങൾ വിജയിക്കാൻ പോകുന്നു.

ജോർജിയയിലും പെൻസിൽവാനിയയിലും 24 മണിക്കൂർ മുമ്പ് ഞങ്ങൾ പിന്നിലായിരുന്നു. ഇപ്പോൾ ഞങ്ങൾ മുന്നിലാണ്. നെവാഡയിലും അരിസോണയിലും ഞങ്ങൾ വിജയിക്കാൻ പോകുന്നു. മൂന്നൂറിലധികം ഇലക്ടറൽ വോട്ടുകൾ നേടി ഞങ്ങൾ വിജയത്തിലേക്ക് പോകുകയാണെന്നും ബൈഡൻ പറഞ്ഞു

നമ്മുടെ രാഷ്ട്രീയത്തിന്റെ ലക്ഷ്യം കഠിനമായ യുദ്ധമല്ലെന്ന് ഓർക്കണം. നമ്മൾ എതിരാളികളായിരിക്കാം. എന്നാൽ ശത്രുക്കളല്ല. നമ്മൾ ശാന്തത പാലിക്കേണ്ടതുണ്ടെന്നും ട്രംപിനോടായി ബൈഡൻ പറഞ്ഞു.

ജോർജിയ, പെൻസിൽവാനിയ, നെവാഡ എന്നിവിടങ്ങളിലാണ് അന്തിമ ഫലം വരാനുള്ളത്. ഇവിടങ്ങളിൽ ബൈഡൻ വ്യക്തമായ ലീഡ് ഉറപ്പിച്ചിട്ടുണ്ട്. നെവാഡ മാത്രം ലഭിച്ചാലും ബൈഡന് 270 എന്ന മാന്ത്രിക നമ്പറിലെത്താനാകും. അതേസമയം നോർത്ത് കരോലീന, അലാസ്‌ക എന്നിവിടങ്ങളിൽ മാത്രമാണ് ട്രംപ് മുന്നിലുള്ളത്.

Share this story