ട്രംപ് കാണിച്ച അബദ്ധങ്ങള്‍ ബൈഡന് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇറാന് പ്രസിഡന്റ്
ടെഹ്റാന്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാണിച്ച ഭീമമായ അബദ്ധങ്ങള്‍ പുതിയ പ്രസിഡന്റ് ജോ ബൈഡന് തിരുത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി പറഞ്ഞു. ടെഹ്റാനില്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ കുറിച്ച് വാര്‍ത്ത ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാനെതിരെ അകാരണമായി പ്രഖ്യാപിച്ച ഉപരോധമടക്കം നിരവധി വിഷയങ്ങള്‍ ട്രംപിന്റെ അബദ്ധങ്ങളാണ്. സൂക്ഷ്മമായ അര്‍ത്ഥത്തില്‍ വളരെയധികം വംശീയത നിറഞ്ഞ പ്രസ്താവനകാലമാണ് ട്രംപിന്റെതായി കടന്നുപോവുന്നത്. രാജ്യങ്ങള്‍ തമ്മിലും തലമുറകള്‍ തമ്മിലും വിദ്വേഷ പ്രചരണത്തിനായി ട്രംപ് ശ്രമിച്ചു കൊണ്ടിരുന്നത് ലോകം മുഴുവന്‍ കാണുകയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്ത കാര്യങ്ങളാണ്.
പുതിയ പ്രസിഡന്റില്‍ നിന്നും ലോകം വളരെയധികം പ്രതീക്ഷിക്കുന്നുണ്ട്. ഇറാനും ബൈഡന്റെ പുതിയ ഇറാനിയന്‍ നയങ്ങളെ ഉറ്റുനോക്കുകയാണെന്നും റൂഹാനി പ്രസ്താവനയില്‍ അറിയിച്ചു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
