തന്റെ വിജയം തടയാൻ കൊവിഡ് വാക്‌സിൻ വിജയകരമെന്ന പ്രഖ്യാപനം ഫൈസർ വൈകിപ്പിച്ചു: ട്രംപ്
തന്റെ വിജയം തടയുന്നതിനായി ഫൈസറിന്റെ കൊവിഡ് പ്രതിരോധ വാക്‌സിൻ 90 ശതമാനം വിജയകരമാണെന്ന പ്രഖ്യാപനം മനപ്പൂർവം വൈകിപ്പിച്ചതായി ഡൊണാൾഡ് ട്രംപ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും ഡെമോക്രാറ്റുകളും തനിക്ക് ഒരു വാക്‌സിൻ വിജയം ആഗ്രഹിച്ചിരുന്നില്ല
തെരഞ്ഞെടുപ്പിന് മുമ്പായി വരേണ്ട പ്രഖ്യാപനം ഉണ്ടായത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷമാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ഇന്നലെയാണ് തങ്ങളുടെ കൊവിഡ് പ്രതിരോധ വാക്‌സിൻ 90 ശതമാനം വിജയകരമാണെന്ന് ഫൈസർ പ്രഖ്യാപിച്ചത്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
