ഓസ്‌ട്രേലിയ വിവിധ രാജ്യക്കാര്‍ക്കുള്ള യാത്രാ നിരോധനം എടുത്ത് മാറ്റുന്നു

Share with your friends

ചൈനയിലെ ചില ഭാഗങ്ങളുമായി ട്രാവല്‍ ബബിള്‍ തുറക്കാന്‍ ഓസ്‌ട്രേലിയ തയ്യാറാണെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി. ഇത് പ്രകാരം അധികം വൈകാതെ ചൈനയിലെ ചില പ്രൊവിന്‍സുകളുമായി ബന്ധപ്പെട്ട് തന്റെ രാജ്യം ട്രാവല്‍ ബബിള്‍ അറേഞ്ച്‌മെന്റുകള്‍ നടപ്പിലാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ജപ്പാന്‍, കൊറിയ, ന്യൂസിലാന്‍ഡ്, പസിഫിക്ക് രാജ്യങ്ങള്‍, തുടങ്ങിയവയില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി ഓസ്‌ട്രേലിയന്‍ അതിര്‍ത്തികള്‍ തുറന്ന് കൊടുക്കുന്നതിന് ചര്‍ച്ചകള്‍ നടന്ന് വരുന്നുവെന്നും മോറിസന്‍ പറയുന്നു.

നോര്‍ത്ത് ഏഷ്യയിലെ കോവിഡ് ഭീഷണി കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ സ്വീകരിക്കന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് മോറിസന്‍ പറയുന്നത്. ഇതിനായി അനുയോജ്യമായ ക്വാറന്റൈന്‍ അറേഞ്ച് മെന്റുകള്‍ ഏര്‍പ്പെടുത്തുമെന്നും മോറിസന്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഓസ്‌ട്രേലിയില്‍ സമൂഹവ്യാപനത്തിലൂടെയുള്ള കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത പ്രതീക്ഷാ നിര്‍ഭരമായ സ്ഥിതിയാണുള്ളത്. ഇന്റര്‍നാഷണല്‍ അതിര്‍ത്തികള്‍ ഓസ്‌ട്രേലിയ ക്രമേണ ക്രമേണ തുറക്കുന്നത് വളരെ മുന്‍കരുതലോടെയാണെന്നും മോറിസന്‍ വെളിപ്പെടുത്തുന്നു.

നിലവില്‍ യാത്രക്ക് ഇളവകള്‍ അനുവദിക്കാന്‍ ഓസ്‌ട്രേലിയ ഒരുങ്ങുന്ന രാജ്യങ്ങള്‍ കോവിഡ് ഭീഷണിയുടെ കാര്യത്തില്‍ യൂറോപ്പ്, യുഎസ് എന്നിവയേക്കാള്‍ കൂടുതല്‍ സുരക്ഷിതമാണെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അഭിപ്രായപ്പെടുന്നു.നിലവില്‍ മേല്‍പ്പറഞ്ഞ രാജ്യങ്ങളിലുള്ളവര്‍ക്ക് തന്റെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ നടന്ന് വരുന്നുണ്ടെന്നും ന്യൂസിലാന്‍ഡുകാര്‍ക്ക് നിലവില്‍ ക്വാറന്റൈന്‍ ഇല്ലാതെ ഓസ്‌ട്രേലിയയിലേക്ക് വരാമെന്നും മോറിസന്‍ പറയുന്നു. നോര്‍ത്ത് ഏഷ്യയിലെ തായ് വാന്‍, സിംഗപ്പൂര്‍, ചൈനയിലെ ചില പ്രൊവിന്‍സുകള്‍ തുടങ്ങിയിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് എത്രയും വേഗം ഓസ്‌ട്രേലിയയിലേക്ക് വരാനുള്ള സാഹചര്യമൊരുക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-