അമേരിക്കയിൽ കൊവിഡ് വ്യാപനം അതിരൂക്ഷം; ഇന്നലെ റിപ്പോർട്ട് ചെയ്തത് 1.45 ലക്ഷം പുതിയ കേസുകൾ

അമേരിക്കയിൽ കൊവിഡ് വ്യാപനം അതിരൂക്ഷം; ഇന്നലെ റിപ്പോർട്ട് ചെയ്തത് 1.45 ലക്ഷം പുതിയ കേസുകൾ

അമേരിക്കയിൽ കൊവിഡ് വ്യാപനം അതീതീവ്രാവസ്ഥയിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.45 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും മരണനിരക്കും വലിയ തോതിലാണ് ദിനംപ്രതി ഉയരുന്നത്

ഒരു കോടി 23 ലക്ഷം പേർക്കാണ് യുഎസിൽ ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 1535 പേർ ഇന്നലെ മരിച്ചു. ഇതോടെ മരണസംഖ്യ 2.47 ലക്ഷം കടന്നു. തെരഞ്ഞെടുപ്പിന് പിന്നാലെയാണ് രാജ്യത്ത് കൊവിഡ് ബാധ അതിരൂക്ഷമായത്.

ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 61,694 ആയി. ശരാശരി 1661 പേരെ വീതം ദിനംപ്രതി ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നുണ്ട്.

Share this story