അൽ ഖ്വയ്ദ നേതൃനിരയിൽ രണ്ടാമനായ അബ്ദുള്ള അഹമ്മദ് അബ്ദുള്ള കൊല്ലപ്പെട്ടു
അൽ ഖ്വയ്ദയുടെ സ്ഥാപകനും നേതൃനിരയിലെ രണ്ടാമനുമായ അബ്ദുള്ള അഹമ്മദ് അബ്ദുള്ള കൊല്ലപ്പെട്ടു. യുഎസ് പിന്തുണയോടെ ഇസ്രായേലി സൈന്യം ഇറാനിൽ നടത്തിയ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്.
1998ൽ ആഫ്രിക്കയിൽ രണ്ട് അമേരിക്കൻ എംബസികളിൽ സ്‌ഫോടനം നടത്തിയത് ഉൾപ്പെടെ നിരവധി ഓപറേഷനുകളിലെ മുഖ്യ സൂത്രധാരനായിരുന്നു അബ്ദുള്ള അഹമ്മദ്. ടെഹ്‌റാനിലെ തെരുവിൽ മോട്ടോർ സൈക്കിളിലെത്തിയ രണ്ട് പേരാണ് ഇയാളെ വധിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആഗസ്റ്റ് ഏഴിനാണ് ഇയാൾ കൊല്ലപ്പെട്ടത്. എന്നാൽ ഇപ്പോഴാണ് വിവരം പുറത്തുവിടുന്നത്. അതേസമയം അമേരിക്ക വാർത്തയോട് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി അബ്ദുള്ള അഹമ്മദിനായുള്ള തെരച്ചിലിലായിരുന്നു അമേരിക്ക.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
