ഈജിപ്തിൽ 2500ഓളം വർഷം പഴക്കമുള്ള നൂറോളം മമ്മികൾ കണ്ടെത്തി

ഈജിപ്തിൽ 2500ഓളം വർഷം പഴക്കമുള്ള നൂറോളം മമ്മികൾ കണ്ടെത്തി

ഈജിപ്തിലെ സക്കാറയിൽ നിന്ന് നൂറോളം മമ്മികൾ കണ്ടെത്തി. 2500ഓളം വർഷം പഴക്കമുള്ള മമ്മികളാണ് കണ്ടെത്തിയത്. പുരാതന ഈജിപ്തിന്റെ തലസ്ഥാനമാണ് സക്കാറ.

നിരവധി പിരമിഡുകൾ ഉള്ള മേഖലയാണിത്. മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന സക്കാറ ശ്മാശനത്തിൽ ഭൂമിക്കടിയിൽ മമ്മികളുടെ വലിയ ശേഖരമുണ്ടെന്നാണ് കരുതുന്നത്. കഴിഞ്ഞ വർഷവും ഇവിടെ നിന്ന് നിരവധി മമ്മികൾ കണ്ടെത്തിയിരുന്നു. യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്ള സ്ഥലമാണ് സക്കാറ

Share this story