പെറുവിൽ ഒരാഴ്ചക്കിടെ മൂന്നാമത്തെ പ്രസിഡന്റ്; ഫ്രാൻസിസ്‌കോ സഗസ്തി ചുമതലയേറ്റു

Share with your friends

പെറുവിന്റെ ഇടക്കാല പ്രസിഡന്റായി ഫ്രാൻസിസ്‌കോ സഗസ്തി അധികാരമേറ്റു. കഴിഞ്ഞ ഒരാഴ്ചക്കിടെ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്ന മൂന്നാമത്തെയാളാണ് സഗസ്തി. മുൻ ഇടക്കാല പ്രസിഡന്റ് മാനുവൽ മെറിനോ ഞായറാഴ്ച രാജിവെച്ചിരുന്നു. ഇതിന് മുമ്പായി പ്രസിഡന്റായിരുന്ന മാർട്ടിൻ വിസാരയെ അഴിമതി ആരോപണത്തെ തുടർന്ന് നീക്കം ചെയ്തിരുന്നു

അടുത്ത വർഷം ഏപ്രിൽ വരെയാണ് ഇടക്കാല പ്രസിഡന്റിന്റെ കാലാവധി. മാർട്ടിൻ വിസാരയെ ഇംപീച്ച്‌മെന്റ് നടപടികളിലൂടെയാണ് പുറത്താക്കിയത്. വിസാരക്ക് ശേഷം അധികാരമേറ്റ മാനുവൽ മൊറിനോ അഞ്ച് ദിവസം മാത്രമാണ് അധികാരത്തിലിരുന്നത്.

രാജ്യത്ത് വിസാര അനുകൂലികൾ വ്യാപക പ്രതിഷേധം നടത്തുകയാണ്. ഇത് തണുപ്പിക്കാനാകാതെ വന്നതോടെയാണ് മൊറിനോ രാജിവെച്ചത്. പിന്നാലെയാണ് വിസാരയുടെ അനുകൂലി കൂടിയായ സഗസ്തി ഈ സ്ഥാനത്ത് എത്തിയത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-