ട്രംപ് പരാജയം സമ്മതിച്ചാലും ഇല്ലെങ്കിലും പ്രസിഡന്റിന്റെ ഔദ്യോഗിക അക്കൗണ്ട് ബൈഡന് കൈമാറുമെന്ന് ട്വിറ്റർ

Share with your friends

ജോ ബൈഡൻ സ്ഥാനമേൽക്കുന്ന ദിവസം യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് അദ്ദേഹത്തിന് നൽകുമെന്ന് ട്വിറ്റർ. തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കാൻ ട്രംപ് തയ്യാറായില്ലെങ്കിലും ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ബൈഡന് കൈമാറുമെന്നാണ് അറിയിപ്പ്

ബൈഡൻ വിജയിച്ചെങ്കിലും ട്രംപ് സ്ഥാനമൊഴിയാൻ വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് ട്വിറ്റർ നിലപാട് വ്യക്തമാക്കിയത്. ബൈഡൻ ചുമതലയേൽക്കുന്ന 2021 ജനുവരി 20 മുതൽ വൈറ്റ് ഹൗസിന്റെ ട്വിറ്റർ അക്കൗണ്ട് പുതിയ പ്രസിഡന്റിന് കൈമാറാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണെന്നും ട്വിറ്റർ അറിയിച്ചു.

വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട മറ്റ് മൂന്ന് ട്വിറ്റർ അക്കൗണ്ടുകളും ബൈഡന്റെ ഓഫീസിന് കൈമാറും. അതേസമയം ട്രംപിന് @realDonaldTrump എന്ന അക്കൗണ്ട് തുടർന്നും ഉപയോഗിക്കാനാകും.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-