ഒടുവിൽ ട്രംപ് തോൽവി അംഗീകരിച്ചു; അധികാരം കൈമാറാനുള്ള പ്രവർത്തനങ്ങൾക്ക് നിർദേശം നൽകി

ഒടുവിൽ ട്രംപ് തോൽവി അംഗീകരിച്ചു; അധികാരം കൈമാറാനുള്ള പ്രവർത്തനങ്ങൾക്ക് നിർദേശം നൽകി

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് ഒടുവിൽ തോൽവി അംഗീകരിച്ചു. നിയുക്ത പ്രസിഡന്റ് ജോ ബൈഡന് അധികാരം കൈമാറാനുള്ള പ്രവർത്തനങ്ങൾക്ക് ട്രംപ് വൈറ്റ് ഹൗസിന് നിർദേശം നൽകി. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ ജനറൽ സർവീസ് അഡ്മിനിസ്‌ട്രേഷന് നിർദേശം നൽകിയതായി ട്രംപ് ട്വീറ്റ് ചെയ്തു

നടപടിക്രമങ്ങൾക്കായി ബൈഡന്റെ ഓഫീസിന് 63 ലക്ഷം ഡോളർ അനുവദിച്ചിട്ടുണ്ട്. ബൈഡന് അധികാരം കൈമാറാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി ജനറൽ സർവീസ് അഡ്മിനിസ്‌ട്രേഷൻ തലവൻ എമിലി മുർഫി വ്യ്കതമാക്കി.

തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് തോൽവി അംഗീകരിക്കാതിരിക്കുകയായിരുന്നു ട്രംപ്. എന്നാൽ കുടുംബത്തിനുള്ളിൽ നിന്നും പാർട്ടിക്കുള്ളിൽ നിന്നും സമ്മർദമേറിയതോടെയാണ് ട്രംപ് ഇപ്പോൾ പരാജയം സമ്മതിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായ ട്രംപിന്റെ തീരുമാനത്തെ ബൈഡൻ ക്യാമ്പ് സ്വാഗതം ചെയ്തിട്ടുണ്ട്‌

Share this story