നെതന്യാഹുവിനെയും മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയും നൊബേൽ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്തു

നെതന്യാഹുവിനെയും മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയും നൊബേൽ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്തു

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും അബൂദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയും അടുത്ത വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്തു. ഐറിഷ് നൊബേൽ പുരസ്‌കാര േേജതാവ് ഡേവിഡ് ട്രിംബിളാണ് ഇരുവരെയും നാമനിർദേശം ചെയ്തത്.

ഇസ്രായേലും യുഎഇയും തമ്മിലുള്ള നയതന്ത്ര ബന്ധം പുന:സ്ഥാപിക്കുന്നതിൽ ഇരുനേതാക്കളും വഹിച്ച പങ്ക് അടിസ്ഥാനമാക്കിയാണ് നാമനിർദേശം. നൊബേൽ പുരസ്‌കാര സമിതിയാണ് നാമനിർദേശം ലഭിച്ചവരിൽ നിന്ന് ജേതാക്കളെ പ്രഖ്യാപിക്കുക

സെപ്റ്റംബറിലാണ് യുഎഇ-ഇസ്രായേൽ നയതന്ത്ര ബന്ധം പുനസ്ഥാപിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിലായിരുന്നു കരാർ.

Share this story