ബലാത്സംഗ കേസ് പ്രതികളെ ഷണ്ഡീകരിക്കും; പാക്കിസ്ഥാനിൽ ശക്തമായ നിയമം വരുന്നു

ബലാത്സംഗ കേസ് പ്രതികളെ ഷണ്ഡീകരിക്കും; പാക്കിസ്ഥാനിൽ ശക്തമായ നിയമം വരുന്നു

പാക്കിസ്ഥാനിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ശക്തമായ നിയമനിർമാണത്തിനൊരുങ്ങി സർക്കാർ. ബലാത്സംഗ കേസുകളിലെ പ്രതികളെ ഷണ്ഡീകരിക്കുന്നത് അടക്കമുള്ള നിയമങ്ങളാണ് വരാൻ പോകുന്നത്.

ലൈംഗിക പീഡനക്കേസുകളിൽ കാലതാമസം കൂടാതെ പ്രതികളെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമുള്ള വകുപ്പുകൾ നിയമത്തിലുണ്ട്. ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ ആന്റി റേപ് ഓർഡിനൻസിന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അനുമതി നൽകി

ബലാത്സംഗ കേസുകളിൽ നടപടികൾ വൈകുന്നത് അംഗീകരിക്കാനാകില്ലെന്നും രാജ്യത്തെ പൗരർക്ക് സുരക്ഷിത സാഹചര്യം ഉറപ്പുവരുത്തേണ്ടത് ആവശ്യമാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇരയായവർക്ക് ധൈര്യപൂർവം പരാതി നൽകാം. ഇവരെ സംബന്ധിച്ച പൂർണവിവരം രഹസ്യമായി സൂക്ഷിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

Share this story