കോവിഡ് വാക്‌സീന്‍ മനുഷ്യരിലെ മധ്യഘട്ട പരീക്ഷണം ചൈനയില്‍ വിജയകരം

കോവിഡ് വാക്‌സീന്‍ മനുഷ്യരിലെ മധ്യഘട്ട പരീക്ഷണം ചൈനയില്‍ വിജയകരം

കോവിഡ് വാക്‌സീന്‍ മനുഷ്യരിലെ മധ്യഘട്ട പരീക്ഷണം ചൈനയില്‍ വിജയകരമാണെന്ന് കണ്ടെത്തി. ചൈനയിലെ സിനോവാക് ബയോടെക് നിര്‍മിക്കുന്ന കോവിഡ് പ്രതിരോധ വാക്സീനാണ് വിജയകരമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 144 പേരിലും രണ്ടാം ഘട്ടത്തില്‍ 600 പേരിലുമാണ് വാക്സീന്‍ പരീക്ഷിച്ചത്. ഈ രണ്ട് ഘട്ടങ്ങളിലും വിജയകരമായതിനാല്‍ ആവശ്യം വരുന്ന പക്ഷം അടിയന്തിര ഉപയോഗത്തിന് വാക്സീന്‍ യോഗ്യമാണെന്നാണ് കമ്പനിയുടെ അവകാശവാദം.

പരീക്ഷണത്തില്‍ പെട്ടെന്നുള്ള പ്രതിരോധ പ്രതികരണമുണ്ടായതായി ഗവേഷകര്‍ പറയുന്നു. വാക്സീന്‍ വികസനത്തിന്റെ മുന്‍പന്തിയിലുള്ള ചൈനയില്‍ സിനോവാക് ബയോടെക്കിന്റേത് ഉള്‍പ്പെടെ നാലു വാക്സീനുകളാണ് മൂന്നാമത്തേത്തും അവസാനത്തേതുമായ പരീക്ഷണ ഘട്ടങ്ങളില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ സിനോവാക് വാക്സീന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലെ പരീക്ഷണത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയിലെയും യൂറോപ്പിലെയും വാക്സീനുകള്‍ അവസാന ഘട്ട പരീക്ഷണങ്ങളില്‍ കാര്യക്ഷമത തെളിയിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ചൈനയില്‍ നിന്നുള്ള ഈ വാര്‍ത്തയും എത്തിയിരിക്കുന്നത്.

Share this story