ഇറാന്റെ ആണവശാസ്ത്രജ്ഞനെ വെടിവെച്ചു കൊന്നു; ഇസ്രായേലെന്ന് ആരോപണം

ഇറാന്റെ ആണവശാസ്ത്രജ്ഞനെ വെടിവെച്ചു കൊന്നു; ഇസ്രായേലെന്ന് ആരോപണം

ഇറാനിയൻ ആണവശാസ്ത്രജ്ഞൻ മൊഹ്‌സിൻ ഫഖ്രിസാദ കൊല്ലപ്പെട്ടു. ടെഹ്‌റാനിന് പുറത്ത് കാറിൽ സഞ്ചരിക്കുകയായിരുന്ന ശാസ്ത്രജ്ഞനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഇറാൻ ആരോപിച്ചു

മൊഹ്‌സിൻ ഫഖ്രിസാദയുടെ സുരക്ഷാ അംഗങ്ങളും അക്രമികളും തമ്മിൽ ഏറ്റുമുട്ടലും നടന്നു. ഗുരുതരമായി പരുക്കേറ്റ ഫഖ്രിസാദെയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇറാൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ നവീകരണ സംഘടനയുടെ തലവനാണ് കൊല്ലപ്പെട്ട ഫഖ്രിസാദ. ഇറാൻ ആണവ പദ്ധതികളുടെ പിതാവ് എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു ഫഖ്രിസാദയെ വിശേഷിപ്പിച്ചിരുന്നത്

Share this story