ചൈനയുടെ ചാങ്ങ് ഇ 5 ചന്ദ്രനിൽ ഇറങ്ങി; സാമ്പിളുമായി തിരികെ എത്തും

ചൈനയുടെ ചാങ്ങ് ഇ 5 ചന്ദ്രനിൽ ഇറങ്ങി; സാമ്പിളുമായി തിരികെ എത്തും

ചൈന വിക്ഷേപിച്ച ബഹിരാകാശ പേടകം ചന്ദ്രനിൽ ലാൻഡ് ചെയ്തു. ചന്ദ്രനിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കുന്നതിനായാണ് ചാങ്ങ് ഇ 5 പേടകം ചൈന വിക്ഷേപിച്ചത്.

ചന്ദ്രന്റെ ഉത്ഭവം കണ്ടെത്താനുള്ള പഠനത്തിന്റെ ഭാഗമായാണ് ഇവിടെ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കുന്നത്. ചന്ദ്രനിലെ ലാവാ സമതലത്തിൽ മനുഷ്യസ്പർശം ഏൽക്കാത്തയിടത്ത് നിന്നാണ് സാമ്പിളുകൾ ശേഖരിക്കുന്നത്.

ദൗത്യം വിജയകരമായി പൂർത്തിയാകുകയാണെങ്കിൽ സോവിയറ്റ് യൂനിയനും അമേരിക്കകും ശേഷം ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമാകും ചൈന.

പാറ തുരന്ന് സാമ്പിളുകൾ ശേഖരിക്കാനാണ് നീക്കം. തിരിച്ച് ഭൂമിയിലേക്ക് മടങ്ങുന്ന ക്യാപ്‌സൂളിൽ സാമ്പിൾ സൂക്ഷിക്കും. മംഗോളിയ മേഖലയിലാണ് ഇത് ലാൻ#് ചെയ്യുക.

Share this story