ഗാൽവാൻ സംഘർഷം ചൈന അസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് യുഎസ് സമിതി റിപ്പോർട്ട്

ഗാൽവാൻ സംഘർഷം ചൈന അസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് യുഎസ് സമിതി റിപ്പോർട്ട്

20 ഇന്ത്യൻ ജവാൻമാരുടെ വീരമൃത്യുവിനിടയാക്കിയ ഗാൽവാനിലെ സംഘർഷം ചൈന അസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് അമേരിക്കയിലെ ഉന്നതതല സമിതി. യുനൈറ്റഡ് സ്റ്റേറ്റ്‌സ്-ചൈന ഇക്കണോമിക് ആൻഡ് സെക്യൂരിറ്റി റിവ്യു കമ്മീഷൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

ജപ്പാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾക്കെതിരെ സമ്മർദ തന്ത്രം പ്രയോഗിക്കുകയും പ്രകോപനപരമായി പെരുമാറുകയും ചെയ്തതിന് പിന്നാലെയാണ് ഗാൽവാൻ സംഭവം ചൈന ആസൂത്രണം ചെയ്തത്. ആളപായമുണ്ടാകാനുള്ള സാധ്യതയും ചൈന മുന്നിൽക്കണ്ടിരുന്നുവെന്നും യു എസ് സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു

ജൂൺ മാസത്തിലാണ് ഗാൽവാനിൽ ഇരു രാജ്യങ്ങളുടെയും സൈനികർ തമ്മിൽ ഏറ്റുമുട്ടിയത്. മെയ് മാസം മുതലുണ്ടായ അതിർത്തി സംഘർഷത്തിനൊടുവിലാണ് ജൂണിൽ ഏറ്റുമുട്ടൽ നടന്നത്. 1975ന് ശേഷം അതിർത്തിയിലുണ്ടാകുന്ന ആദ്യ ഏറ്റുമുട്ടലായിരുന്നുവിത്.

Share this story