ഓസ്‌ട്രേലിയയിലെ 60 ടൗണുകളിലും സിറ്റികളിലും നവംബറിലെ റെക്കോര്‍ഡ് ചൂടനുഭവപ്പെട്ടു; 40 പ്രദേശങ്ങളില്‍ നാളിതുവരെയുള്ള ഏറ്റവും കൂടിയ ചൂട്

ഓസ്‌ട്രേലിയയിലെ 60 ടൗണുകളിലും സിറ്റികളിലും നവംബറിലെ റെക്കോര്‍ഡ് ചൂടനുഭവപ്പെട്ടു; 40 പ്രദേശങ്ങളില്‍ നാളിതുവരെയുള്ള ഏറ്റവും കൂടിയ ചൂട്

ഓസ്‌ട്രേലിയയിലെ ഏതാണ്ട് 60 ടൗണുകളിലും സിറ്റികളിലും നവംബറിലെ റെക്കോര്‍ഡ് ചൂടാര്‍ന്ന ദിവസം അനുഭവപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ 40 പ്രദേശങ്ങളില്‍ നാളിതുവരെയുള്ള ഏറ്റവും ചൂടാര്‍ന്ന നവംബറിലെ രാത്രിയാണ് അനുഭവപ്പെട്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ വന്‍ പ്രത്യാഘാതമാണിതെന്നാണ് ഒരു മുന്‍നിര വെതര്‍ വാച്ചര്‍ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. ലാ നിന എന്ന സമൂദ്രത്തിലെ പ്രത്യേക ജല പ്രവാഹം കാരണമാണ് താപനില ഇത്രയ്ക്ക് വര്‍ധിക്കാന്‍ കാരണമായിത്തീര്‍ന്നിരിക്കുന്നത്.

ലാ നിന സാധാരണമായി തണുത്ത കാലാവസ്ഥയാണുണ്ടാക്കാറുള്ളതെങ്കിലും നിലവിലെ പ്രതികൂലമായ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ മൂലം ഇപ്രാവശ്യം താപനില വര്‍ധിപ്പിച്ചുവെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. സൗത്ത് ഓസ്‌ട്രേലിയയിലെ മരുഭൂമിപ്രദേശങ്ങളില്‍ വര്‍ധിച്ച ചൂടിന്റെ പ്രത്യാഘാതങ്ങള്‍ രൂക്ഷമായിരുന്നു. ഇതിന് പുറമെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നിരവധി പ്രദേശങ്ങളിലും വര്‍ധിച്ച താപനിലയായിരുന്നു നവംബറിലെ വിവിദ ദിവസങ്ങളില്‍ അനുഭവപ്പെട്ടിരുന്നത്.

ന്യൂകാസിലിലും വോള്ളോന്‍ഗോംഗിലും നവംബറിലെ ഏറ്റവും ചൂടാര്‍ന്ന രാത്രികളും പകലുകളുമായിരുന്നു അനുഭവപ്പെട്ടിരുന്നത്. സിഡ്‌നി, അഡലെയ്ഡ്, പെര്‍ത്ത്, മെല്‍ബണ്‍, തുടങ്ങിയ പ്രദേശങ്ങളുടെ ഭാഗങ്ങളിലും രാത്രിയിലെ താപനില നവംബറില്‍ ശരാശരിക്ക് മേല്‍ വര്‍ധിച്ചിരുന്നു. അതായത് സാധാരണം നവംബറിലെ താപനിലയേക്കാള്‍ നിരവധി ഡിഗ്രികള്‍ വര്‍ധിച്ച താപനിലയായിരുന്നു ഈ നവംബറില്‍ അനുഭവപ്പെട്ടിരുന്നത്. ചില പ്രദേശങ്ങളില്‍ സ്പ്രിംഗ് കാലത്തെ ശരാശരി താപനിലയേക്കാള്‍ 20 ഡിഗ്രിയോളം താപനില പെരുകിയ അവസരങ്ങളും അനുഭവപ്പെട്ടിരുന്നു.

Share this story