വാക്‌സിൻ വിജയകരമാകുന്നതോടെ കൊവിഡ് പരിസമാപ്തിയിലേക്ക്; ദരിദ്ര രാഷ്ട്രങ്ങളെയും ഓർക്കണമെന്ന് ലോകാരോഗ്യ സംഘടന

വാക്‌സിൻ വിജയകരമാകുന്നതോടെ കൊവിഡ് പരിസമാപ്തിയിലേക്ക്; ദരിദ്ര രാഷ്ട്രങ്ങളെയും ഓർക്കണമെന്ന് ലോകാരോഗ്യ സംഘടന

വാക്‌സിൻ പരീക്ഷണങ്ങൾ വിജയകരമാകുന്നതോടെ കൊവിഡ് ഇല്ലാതാകുന്നതിനായി ലോകത്തിന് സ്വപ്‌നം കാണാനാരംഭിക്കാമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദനോം ഗബ്രിയേസിസ്. വാക്‌സിനുകൾക്കായുള്ള കൂട്ടയോട്ടത്തിൽ ദരിദ്ര രാഷ്ട്രങ്ങളെ സമ്പന്ന രാഷ്ട്രങ്ങൾ ചവിട്ടിയമർത്തരുതെന്നും ടെഡ്രോസ് പറഞ്ഞു

വൈറസിനെ നശിപ്പിക്കുന്നതിനായുള്ള പാത അപകടകരവും അവിശ്വസനീയവുമാണ്. മനുഷ്യത്വത്തിന്റെ നന്മയും ഏറ്റവും മോശമായ വശവും കൊവിഡ് കാണിച്ചു തന്നു. അതോടൊപ്പം സ്വാർഥ താത്പര്യങ്ങളെയും പഴിചാരലുകളെയും ഭിന്നതയുടെ കാഴ്ചകളും കണ്ടു.

കൊവിഡ് കാലത്തുണ്ടായ പ്രതിസന്ധികളെ അതിജീവിച്ച് ലോകത്തിന് മുന്നോട്ടു പോകണം. ഉത്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും മുമ്പുണ്ടായിരുന്ന അതേ നിലയിലേക്കും ശൈലിയിലേക്കും തിരിച്ചെത്തണം. ലോകത്തെ എല്ലായിടത്തും ഒരേ രീതിയിൽ വാക്‌സിൻ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും ടെഡ്രോസ് പറഞ്ഞു.

Share this story