ഫൈസറിന്റെ കൊവിഡ് വാക്‌സിൻ അംഗീകരിച്ച് ബഹ്‌റൈനും; വിതരണം അടുത്തു തന്നെ ആരംഭിക്കും

ഫൈസറിന്റെ കൊവിഡ് വാക്‌സിൻ അംഗീകരിച്ച് ബഹ്‌റൈനും; വിതരണം അടുത്തു തന്നെ ആരംഭിക്കും

അമേരിക്കൻ കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്‌സിന് ബഹ്‌റൈന്റെയും അംഗീകാരം. വാക്‌സിൻ അടിയന്തരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയതായി ബഹ്‌റൈൻ അറിയിച്ചു. കഴിഞ്ഞ ദിവസം ബ്രിട്ടനാണ് ഫൈസറിന്റെ കൊവിഡ് വാക്‌സിന് ആദ്യമായി അംഗീകാരം നൽകിയത്

ബ്രിട്ടനിൽ ഫൈസർ കൊവിഡ് വാക്‌സിന്റെ വിതരണം അടുത്തയാഴ്ച മുതൽ ആരംഭിക്കും. അതേസമയം ബഹ്‌റൈനിൽ വിതരണം എന്ന് ആരംഭിക്കുമെന്ന് അറിയിച്ചിട്ടില്ല. ബഹ്‌റൈൻ നേരത്തെ ചൈനയുടെ കൊവിഡ് വാക്‌സിനും അംഗീകാരം നൽകിയിരുന്നു. ബഹ്‌റൈനിൽ ഇതിനോടകം 87,000 പേർക്കാണ് കൊവിഡ് ബാധിച്ചത്. 341 പേർ മരിച്ചു.

Share this story