കർഷക പ്രക്ഷോഭം: സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്ന് ഐക്യരാഷ്ട്ര സഭ

കർഷക പ്രക്ഷോഭം: സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്ന് ഐക്യരാഷ്ട്ര സഭ

ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി ഐക്യരാഷ്ട്ര സഭയും. ജനങ്ങൾക്ക് സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന് യുഎൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക് പറഞ്ഞു. കർഷക സമരത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

കർഷക പ്രക്ഷോഭം സംബന്ധിച്ച് വിദേശ നേതാക്കൾ നടത്തുന്ന പരാമർശങ്ങളെ ഇന്ത്യ വിമർശിച്ചിരുന്നു. വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ പ്രതികരണം. എന്നാൽ ഇതിന് പിന്നാലെയാണ് യുഎൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്

നേരത്തെ കർഷക പ്രതിഷേധത്തിന് പിന്തുണ നൽകി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും രംഗത്തുവന്നിരുന്നു. പിന്നാലെ കനേഡിയൻ ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു.

Share this story