സമാധാനപരമായി സമരം ചെയ്യുന്നവർക്കൊപ്പമാണ്: കർഷക സമരത്തിന് പിന്തുണ ആവർത്തിച്ച് ട്രൂഡോ

സമാധാനപരമായി സമരം ചെയ്യുന്നവർക്കൊപ്പമാണ്: കർഷക സമരത്തിന് പിന്തുണ ആവർത്തിച്ച് ട്രൂഡോ

ഡൽഹി കർഷക സമരത്തെ പിന്തുണച്ച് വീണ്ടും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ലോകത്തെവിടെയും സമാധനപരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങൾക്കൊപ്പമാണ് കാനഡയെന്ന് ട്രൂഡോ പറഞ്ഞു.

കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ട്രൂഡോ നേരത്തെ നടത്തിയ പ്രതികരണത്തിൽ കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി കേന്ദ്രസർക്കാർ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യയിലെ ആഭ്യന്തര വിഷയങ്ങളിൽ കാനഡ പ്രധാനമന്ത്രി പ്രതികരണം നടത്തിയത് അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രംപറഞ്ഞു

ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു. ഇതൊക്കെ തള്ളിയാണ് കർഷക സമരത്തിന് തന്റെ പിന്തുണ ജസ്റ്റിൻ ട്രൂഡോ ആവർത്തിച്ചിരിക്കുന്നത്.

Share this story