ചൈനയിൽ കല്‍ക്കരി ഖനിയിൽ വാതകച്ചോര്‍ച്ച; പതിനെട്ട് പേർ മരിച്ചു

ചൈനയിൽ കല്‍ക്കരി ഖനിയിൽ വാതകച്ചോര്‍ച്ച; പതിനെട്ട് പേർ മരിച്ചു

കല്‍ക്കരി ഖനിയിലുണ്ടായ വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് ചൈനയില്‍ 18 പേർ മരിച്ചു. തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ ഖനിയിലാണ് കാര്‍ബണ്‍ മോണോക്സൈഡ് ചോര്‍ച്ചയുണ്ടായതെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. അഞ്ച് പേരെയാണ് കാണാതായിട്ടുള്ളതെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.

ചോങ്ക്വിംഗിലെ ദയാഷ്വിഡോംഗ് ഖനിയിലാണ് വാതകച്ചോര്‍ച്ചയുണ്ടായത്. ഒരാളെ രക്ഷപ്പെടുത്താനായെന്നാണ് സിസിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത് . ഖനിയിലെ അപകടങ്ങള്‍ ചൈനയില്‍ സാധാരണമാണമാണെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചയെത്തുടര്‍ന്നാണ് അപകടമെന്നാണ് പ്രാഥമിക വിവരം.

Share this story