ഫക്രിസാദെയുടെ കൊലപാതകത്തെക്കുറിച്ച് മക്കള്‍; അപകടമുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു

ഫക്രിസാദെയുടെ കൊലപാതകത്തെക്കുറിച്ച് മക്കള്‍; അപകടമുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു

തെഹ്‌റാന്‍: ഇറാനിലെ കൊല്ലപ്പെട്ട ന്യൂക്ലിയര്‍ ശാസ്ത്രജ്ഞന്‍ മെഹ്‌സെന്‍ ഫക്രിസാദെയ്ക്ക് നേരെ ആക്രമണ സാധ്യതയുണ്ടെന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് അദ്ദേഹത്തിന്റെ മക്കള്‍ ഇറാനിലെ ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.ഇരുവരുടെയും പേര് വിവരങ്ങള്‍ ഇറാന്‍ ചാനല്‍ വ്യക്തമാക്കിയിട്ടില്ല.

ഒരു വധശ്രമത്തിനപ്പുറം ഒരു യുദ്ധസമാനമായ അന്തരീക്ഷത്തിലാണ് തങ്ങളുടെ പിതാവ് കൊല്ലപ്പെട്ടതെന്ന് ഇവര്‍ പറയുന്നത്. സംഭവസമയത്ത് ഇരുവരും ഫക്രിസാദെയോടൊപ്പം ഉണ്ടായിരുന്നില്ല. എന്നാല്‍ ഫക്രിസാദെയുടെ ഭാര്യ ഇദ്ദേഹത്തിനൊപ്പം കാറിലുണ്ടായിരുന്നു. ഇവര്‍ക്ക് പരിക്ക് പറ്റിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് ഇവര്‍ ഉറപ്പിച്ച് പറയുന്നു.

‘അതൊരു ചെറിയ ഭീകരാക്രമണമായിരുന്നില്ല. ഒരു യുദ്ധഭൂമി പോലെയായിരുന്നു അവിടത്തെ കാഴ്ചകള്‍,’ ഫക്രിസാദെയുടെ ഒരു മകന്‍ പറഞ്ഞു.

ഫക്രിസാദെയ്ക്ക് നേരെ ആക്രമണ സാധ്യതയുണ്ടെന്ന് ഇദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നാണ് മക്കള്‍ പറയുന്നത്. എന്നാല്‍ ഒരു അടിയന്തര മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞ് ഫത്രിസാദെ പുറത്തേക്ക് പോവുകയായിരുന്നു. ഒരു സുപ്രധാന മീറ്റിംഗ് ഉള്ളതിനാല്‍ പിതാവ് ഇതിന് വിസമ്മതിച്ചു. ഒപ്പം അദ്ദേഹത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കാനുമുണ്ടായിരുന്നു,’ മകന്‍ പറഞ്ഞു.

ആള്‍സാന്നിധ്യമില്ലാതെ സാറ്റ്‌ലൈറ്റ് റിമോട്ട് കണ്‍ട്രോളിലുള്ള ഇസ്രഈല്‍ നിര്‍മിത ആയുധം ഉപയോഗിച്ചാണ് കൊല നടന്നതെന്നാണ് ഒരു റിപ്പോര്‍ട്ട്. ഇതുപ്രകാരം ഒരു പിക്ക് അപ്പ് ട്രക്കില്‍ ഘടിപ്പിച്ച വിദൂര നിയന്ത്രിത മെഷീന്‍ ഗണ്‍ ആണ് വെടിവെപ്പ് നടത്താന്‍ ഉപയോഗിച്ചത്. ഫക്രിസാദൊയുടെ വാഹനത്തിന് 160 മിറ്ററോളം അകലെ നിന്ന് വെടിവെപ്പ് നടന്നു. വെടിവെപ്പിന്റെ ശബ്ദം കേട്ട് പുറത്തിറങ്ങിയ ഫക്രിസാദെ കാറില്‍ നിന്നിറങ്ങുകയും ഉടനെ ഇദ്ദേഹത്തിനെ നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. പിക്ക് അപ്പ് വാന്‍ സ്‌ഫോടനത്തില്‍ സ്വയം കത്തി നശിച്ചു.

ഇറാന്റെ രഹസ്യ അണവ പദ്ധതികളുടെ പ്രധാന കാര്‍മികനെന്ന് കരുതപ്പെടുന്ന ന്യൂൂക്ലിയാര്‍ ശാസ്ത്രജ്ഞനാണ് മെഹ്‌സിന്‍ ഫ്രകിസാദെ. തെഹ്‌റാനിലെ കിഴക്കന്‍ മലയോര നഗരമായ അബ്‌സാദില്‍ വെച്ചാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. ആക്രണം എങ്ങനെയാണ് നടന്നതെന്നത് സംബന്ധിച്ച് ഇപ്പോഴും കൃത്യമായ വിവരം ലഭ്യമല്ല.

 

Share this story