പ്രസിഡന്റായി ബൈഡനെ യുഎസ് ഇലക്ടറൽ കോളജ് ഔദ്യോഗികമായി തെരഞ്ഞെടുത്തു

പ്രസിഡന്റായി ബൈഡനെ യുഎസ് ഇലക്ടറൽ കോളജ് ഔദ്യോഗികമായി തെരഞ്ഞെടുത്തു

അമേരിക്കയിൽ പുതിയ പ്രസിഡന്റായി ജോ ബൈഡനെയും വൈസ് പ്രസിഡന്റായി കമല ഹാരിസിനെയും ഇലക്ടറൽ കോളജ് ഔദ്യോഗികമായി തെരഞ്ഞെടുത്തു. ജനാധിപത്യപ്രക്രിയ വിജയിച്ചതിൽ അഭിമാനമുണ്ടെന്ന് ജോ ബൈഡൻ പ്രതികരിച്ചു.

538 അംഗ ഇലക്ടറൽ കോളജിൽ ജോ ബൈഡന് 306 വോട്ടുകൾ ലഭിച്ചു. ട്രംപിന് 232 വോട്ടുകളാണ് ലംഭിച്ചത്. വൈറ്റ് ഹൗസിൽ നിന്നുള്ള ട്രംപിന്റെ പടിയിറക്കിന് ഔദ്യോഗികമായി തുടക്കം കുറിക്കാനും ഇതുവഴി സാധിച്ചു

വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ ആരോപിച്ച് ട്രംപും അനുയായികളും കോടതികളെ സമീപിച്ചിരുന്നു. എന്നാൽ ആരോപണങ്ങളെല്ലാം കോടതി തള്ളുകയാണുണ്ടായത്.

Share this story