ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് കൊവിഡ് സ്ഥിരീകരിച്ചു

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് കൊവിഡ് സ്ഥിരീകരിച്ചു

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിൻറെ വക്താവ് അറിയിച്ചതാണ് ഇക്കാര്യം. പ്രാരംഭ ലക്ഷണങ്ങൾ കണ്ടയുടൻ മാക്രോൺ പരിശോധനയ്ക്കു വിധേയനാകുകയും കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു

ഏഴു ദിവസം മാക്രോൺ ഔദ്യോഗിക വസതിയിൽ ക്വറൻറീനിൽ തുടരുമെന്ന് പ്രസ്താവനയിൽ അറിയിച്ചു. അദ്ദേഹം തുടർന്നും ഔദ്യോഗിക ജോലികൾ വസതിയിലിരുന്ന് നിർവ്വഹിക്കുമെന്നും പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Share this story