ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് ഫ്രാൻസിലും; അതീവ ജാഗ്രത പാലിക്കാൻ നിർദേശം

ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് ഫ്രാൻസിലും; അതീവ ജാഗ്രത പാലിക്കാൻ നിർദേശം

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ ഫ്രാൻസിലും സ്ഥിരീകരിച്ചു. ഫ്രഞ്ച് ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 19ന് ബ്രിട്ടനിൽ നിന്ന് ലണ്ടനിലേക്ക് തിരിച്ചെത്തിയ പൗരനാണ് രോഗം സ്ഥിരീകരിച്ചത്.

ഡിസംബർ 21നാണ് ഇയാൾ പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവർത്തകർ. സമ്പർക്കത്തിൽ വന്നവരെ നീരീക്ഷണത്തിലാക്കാനാണ് ശ്രമം

വ്യാപന ശേഷി കൂടുതലായതിനാൽ രാജ്യത്ത് നിരീക്ഷണം ശക്തമാക്കി. ജനിതക മാറ്റം സംഭവിച്ച വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിലേക്ക് അമ്പതോളം രാജ്യങ്ങൾ നിലവിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Share this story