ബ്രിട്ടൻ യൂറോപ്യൻ യൂണിയനോട് വിട പറഞ്ഞു; അവസാനമായത് 48 വർഷത്തെ ബന്ധം

ബ്രിട്ടൻ യൂറോപ്യൻ യൂണിയനോട് വിട പറഞ്ഞു; അവസാനമായത് 48 വർഷത്തെ ബന്ധം

പുതുവർഷത്തിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയനോട് വിടപറഞ്ഞു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം ബ്രിട്ടൻ അവസാനിപ്പിച്ചത്. നാലര വർഷം നീണ്ട ബ്രക്‌സിറ്റ് ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷമാണ് തീരുമാനം

അതേസമയം ബ്രക്‌സിറ്റിന് ശേഷവും യൂറോപ്യൻ യൂണിയനുമായി വ്യാപാര ബന്ധം തുടരുന്നതിനുള്ള കരാറും നിലവിൽ വന്നു. പാർലമെന്റിലെ ഇരു സഭകളും പാസാക്കിയ ബ്രക്‌സിറ്റ് ബില്ലിന് എലിസബത്ത് രാജ്ഞി അനുമതി നൽകി.

27 അംഗ യൂറോപ്യൻ യൂണിയനിൽ നിന്ന് 48 വർഷത്തെ ബന്ധം ബ്രിട്ടൻ നേരത്തെ അവസാനിപ്പിച്ചിരുന്നു. എങ്കിലും വിടുതൽ കാലാവധി അവസാനിച്ചത് ഇന്നലെയാണ്.

Share this story