റിപബ്ലിക് ദിനത്തിൽ അഥിതിയാകാനില്ല; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി

റിപബ്ലിക് ദിനത്തിൽ അഥിതിയാകാനില്ല; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. കൊവിഡിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ വ്യാപിക്കുന്ന സാഹചര്യത്തിലാണ് സന്ദർശനം റദ്ദാക്കിയതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു

റിപബ്ലിക് ദിനത്തിൽ ബോറിസ് ജോൺസൺ മുഖ്യാതിഥിയാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് ബോറിസ് ഇന്ത്യയിലേക്ക് എത്താമെന്ന് അറിയിച്ചത്. നിലവിലെ സാഹചര്യത്തിൽ സന്ദർശനം റദ്ദാക്കേണ്ടിവന്ന കാര്യം പ്രധാനമന്ത്രി മോദിയെ അറിയിച്ചതായി ബ്രിട്ടീഷ് വക്താവ് അറിയിച്ചു.

ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനത്തിൽ മാറ്റമില്ലെന്നായിരുന്നു ഇന്ന് രാവിലെ വന്ന വാർത്ത. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇന്ത്യയിലേക്കില്ലെന്ന് ബ്രിട്ടൻ വ്യക്തത വരുത്തിയത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ബ്രിട്ടനിൽ ഒന്നര മാസം സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

Share this story