കാനഡയില്‍ കോവിഡ് ഭീഷണി തുടരുന്നു; ഒന്റാറിയോവില്‍ കോവിഡ് കേസുകള്‍ 3519 എന്ന പുതിയ പ്രതിദിന റെക്കോര്‍ഡില്‍

കാനഡയില്‍ കോവിഡ് ഭീഷണി തുടരുന്നു; ഒന്റാറിയോവില്‍ കോവിഡ് കേസുകള്‍ 3519 എന്ന പുതിയ പ്രതിദിന റെക്കോര്‍ഡില്‍

കാനഡയില്‍ കോവിഡ് ഭീഷണി തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു. ഒന്റാറിയോവില്‍ കോവിഡ് കേസുകള്‍ 3519 എന്ന പുതിയ പ്രതിദിന റെക്കോര്‍ഡാണുണ്ടായിരിക്കുന്നത്. കൂടാതെ പ്രൊവിന്‍സില്‍ 89 പുതിയ കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിരിക്കുന്നു. ലോംഗ് ടേം കെയറിലുണ്ടായ 32 കോവിഡ് മരണങ്ങളും ഇതില്‍ പെടുന്നു. ഒന്റാറിയോവില്‍ ഇതുവരെ 2877 കോവിഡ് മരണങ്ങളാണുണ്ടായിരിക്കുന്നത്.

ഇതിനിടെ രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂ പ്രീമിയര്‍മാരുമായി ത്വരിത ഗതിയിലുളള ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.ഒന്റാറിയോവില്‍ 218 കെയര്‍ഹോമുകളിലാണ് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് പ്രകാരം അന്തേവാസിക്കോ ജീവനക്കാര്‍ക്കോ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കെയര്‍ഹോമുകളെ ഈ കാറ്റഗറിയില്‍ പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ലോക്കല്‍ പബ്ലിക്ക് ഹെല്‍ത്ത് യൂണിറ്റ് അല്ലെങ്കില്‍ കെയര്‍ ഹോം അതതിടങ്ങളില്‍ ഔട്ട്‌ബ്രേക്ക് പ്രഖ്യാപിച്ച കെയര്‍ഹോമുകളെയാണ് ഈ ഗണത്തില്‍ പെടുത്തിയിരിക്കുന്നത്.

ടൊറന്റോയില്‍ പ്രാദേശികമായി പകര്‍ന്ന 891 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 568 കേസുകള്‍ പീലിലാണ്. 457 കേസുകള്‍ യോര്‍ക്ക് റീജിയണിലാണുള്ളത്. 208 കേസുകള്‍ വിന്‍ഡ്‌സര്‍ എസെക്‌സ് കൗണ്ടിയിലും 175 കേസുകള്‍ വാട്ടര്‍ലൂവിലും 174 കേസുകള്‍ ഡര്‍ഹാമിലും സ്ഥിരീകരിച്ചുവെന്നാണ് ഹെല്‍ത്ത് മിനിസ്റ്ററായ ക്രിസ്റ്റിനെ എലിയട്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. സൗത്ത് വെസ്‌റ്റേണ്‍ ഒന്റാറിയോ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ സേനാംഗങ്ങളില്‍ ചിലര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Share this story