മൂന്നു കുട്ടികളുള്ള മാതാപിതാക്കൾക്ക് 74 ലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സർക്കാർ
ജനസംഖ്യ കുത്തനെ ഇടിഞ്ഞ ദക്ഷിണ കൊറിയയിലെ ഒരു പട്ടണത്തിലാണ് കുഞ്ഞ് ജനിക്കുന്ന കുടുംബത്തെ കാത്ത് ഞെട്ടിക്കുന്ന ഓഫറുള്ളത്. ഗ്യോങ്സാങ് പ്രവിശ്യയുടെ തലസ്ഥാനമായ ചാങ്വണ്‍ ഗ്രാമത്തില്‍ ചുരുങ്ങിയത് മൂന്നു കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ വെറുതെ നല്‍കുക ഒരു ലക്ഷം ഡോളറാണ് (ഏകദേശം 74 ലക്ഷം രൂപ).
പട്ടണത്തിലെ പുതിയ നയപ്രകാരം പുതുതായി വിവാഹിതരായ ദമ്പതികൾക്ക് ഭരണകൂടം വക 92,000 ഡോളര്‍ വായ്പയും നല്‍കും. തുക തിരിച്ചടക്കുമ്പോഴാണ് കുഞ്ഞ് പിറന്നവര്‍ക്ക് ഇരട്ടി മധുരമാകുക. തുകയുടെ മുഴുവന്‍ പലിശയയും പൂര്‍ണമായി ഇളവു ചെയ്യും. രണ്ടു കുട്ടികളുള്ള കുടുംബമാണെങ്കില്‍ യഥാര്‍ഥ തുകയുടെ 30 ശതമാനം ഇളവു ലഭിക്കും. കുട്ടികളുടെ എണ്ണം മൂന്നിലെത്തിയാല്‍ തുക പൂര്‍ണമായി ഇളവു നല്‍കും.
സമ്പദ്‌വ്യവസ്ഥ താഴോട്ടുപോകുകയും ജനസംഖ്യ വര്‍ധന വെല്ലുവിളിയാകുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ആലോചിക്കാവുന്നതല്ല നിര്‍ദേശമെങ്കിലും ജനസംഖ്യ കുത്തനെ താഴോട്ടുപോകുന്ന ദക്ഷിണാഫ്രിക്കയില്‍ സമാന പോംവഴികള്‍ തേടുകയാണ് ഭരണകൂടങ്ങള്‍.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
