ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ഇന്ന് യുഎസ് സഭയിൽ; വോട്ടെടുപ്പ് ബുധനാഴ്ച

ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ഇന്ന് യുഎസ് സഭയിൽ; വോട്ടെടുപ്പ് ബുധനാഴ്ച

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭയിൽ ഇന്ന് അവതരിപ്പിക്കും. ബുധനാഴ്ചയോടെ പ്രമേയത്തിൽ വോട്ടെടുപ്പ് നടത്തും. ട്രംപിനെ പുറത്താക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് സഭാ സ്പീക്കർ നാൻസി പെലോസി വ്യക്തമാക്കി.

ഭരണഘടനയുടെ 25ാം ഭേദഗതി പ്രകാരം ട്രംപ് അധികാരത്തിൽ തുടരാൻ അർഹനല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമേയം അവതരിപ്പിക്കുക. നടപടി വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് അംഗീകരിച്ചില്ലെങ്കിൽ ഇംപീച്ച്‌മെന്റ് നിയമനിർമാണവുമായി മുന്നോട്ടുപോകുമെന്നും നാൻസി വ്യക്തമാക്കി.

ക്യാപിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ കലാപത്തിന് പിന്നാലെയാണ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികൾ തുടങ്ങുന്നത്. അതേസമയം ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിൽ മൈക്ക് പെൻസ് പങ്കെടുക്കുമെന്നാണ് സൂചന. ക്യാപിറ്റോൾ സംഭവത്തിന് ശേഷം പെൻസും ട്രംപും തമ്മിൽ സംസാരിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.

Share this story