കൊവിഡ് വ്യാപനം: മലേഷ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനം: മലേഷ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലേഷ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒരു മാസത്തേക്കാണ് മലേഷ്യൻ രാജാവ് അൽ സുൽത്താൻ അബ്ദുള്ള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനം നിയന്ത്രണത്തിലായില്ലെങ്കിൽ കാലാവധി നീട്ടുമെന്നാണ് സൂചന

പ്രധാനമന്ത്രി മുഹയുദ്ദീൻ യാസിനാണ് രാജാവിനോട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടത്. അതേസമയം സർക്കാരിനെ നിലനിർത്തുന്നതിനായാണ് അടിയന്തരാവസ്ഥയെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

പ്രധാനമന്ത്രിക്കും കാബിനറ്റിനും ചോദ്യം ചെയ്യാനാകാത്ത അധികാരങ്ങളാണ് അടിയന്തരാവസ്ഥ വഴി ലഭിക്കുന്നത്. മലേഷ്യയിലെ രാഷ്ട്രീയ പ്രവർത്തനത്തിനും താത്കാലികമായി നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Share this story