ട്രംപിനെ പുറത്താക്കണമെന്ന പ്രമേയം യു എസ് ജനപ്രതിനിധി സഭയിൽ പാസായി

ട്രംപിനെ പുറത്താക്കണമെന്ന പ്രമേയം യു എസ് ജനപ്രതിനിധി സഭയിൽ പാസായി

ഡൊണാൾഡ് ട്രംപിനെ യുഎസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ജനപ്രതിനിധി സഭയിൽ പാസായി. 223 പേർ പ്രമേയത്തെ അനുകൂലിച്ചു. 205 പേർ എതിർത്ത് വോട്ട് ചെയ്തു. പ്രസിഡന്റിനെ പുറത്താക്കാൻ ഭരണഘടനയിലെ 25ാം ഭേദഗതി ഉപയോഗിക്കാൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനോട് ആവശ്യപ്പെടുന്ന പ്രമേയമാണ് പാസായത്.

അതേസമയം പ്രസിഡന്റിനെ പുറത്താക്കാൻ ഭരണഘടനാ അധികാരം ഉപയോഗിക്കില്ലെന്ന നിലപാടാണ് മൈക്ക് പെൻസിനുള്ളത്. അധികാര കൈമാറ്റം സമാധാനപരമായിരിക്കണമെന്നും പെൻസ് പറയുന്നു. എന്നാൽ കാപിറ്റോൾ മന്ദിരത്തിന് നേർക്കുണ്ടായ ആക്രമണത്തിന് പിന്നിൽ ട്രംപ് ആണെന്നാണ് ഡെമോക്രാറ്റുകൾ ആരോപിക്കുന്നത്.

ഈ മാസം 20നാണ് ജോ ബൈഡന്റെ സത്യപ്രതിജ്ഞ നടക്കേണ്ടത്. ഇതിന് മുമ്പായി പ്രസിഡന്റിനെ പുറത്താക്കാനാണ് ഡെമോക്രാറ്റുകൾ ശ്രമിക്കുന്നത്.

Share this story