കൊവിഡ് വ്യാപനം: യുഎയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് ബ്രിട്ടൻ വിലക്കേർപ്പെടുത്തി

കൊവിഡ് വ്യാപനം: യുഎയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് ബ്രിട്ടൻ വിലക്കേർപ്പെടുത്തി

കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ നിന്ന് നേരിട്ടുള്ള യാത്രാവിമാനങ്ങൾക്ക് ബ്രിട്ടൻ വിലക്കേർപ്പെടുത്തി. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ദുബൈ-ലണ്ടൻ റൂട്ടിനെ ഉൾപ്പെടെ നിരോധനം ബാധിക്കും.

യുഎഇയെ കൂടാതെ ബുറുണ്ടി, റുവാണ്ട എന്നീ രാജ്യങ്ങളെയും യാത്ര നിരോധന പട്ടികയിൽ ബ്രിട്ടൻ ഉൾപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ യുകെയിലേക്കുള്ള എല്ലാ യാത്രാവിമാനങ്ങളും റദ്ദാക്കിയതായി വിമാന കമ്പനികളും അറിയിച്ചു. യുഎഇയിലുള്ള ബ്രിട്ടീഷ് പൗരൻമാർക്ക് മറ്റ് രാജ്യങ്ങൾ വഴി തിരികെ പോകാം. ഇവർക്ക് പത്ത് ദിവസത്തെ ഹോം ക്വാറന്റൈനും നിർബന്ധമാക്കി.

യാത്രാ നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ബ്രിട്ടീഷ് സഞ്ചാരികളുടെ സന്ദർശക വിസ സൗജന്യമായി തന്നെ നീട്ടിയതായി യുഎഇ അറിയിച്ചു. യുഎഇയിൽ അടുത്ത ദിവസങ്ങളിലായി കൊവിഡ് വ്യാപനം രൂക്ഷമാണ്.

Share this story