ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ വാക്‌സിന് യുഎസിൽ അനുമതി; പുറത്തിറങ്ങിയത് ഒറ്റ ഡോസ് വാക്‌സിൻ

ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ വാക്‌സിന് യുഎസിൽ അനുമതി; പുറത്തിറങ്ങിയത് ഒറ്റ ഡോസ് വാക്‌സിൻ

ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ കൊവിഡ് വാക്‌സിന് അമേരിക്കയിൽ അടിയന്തര ഉപയോഗത്തിന് അനുമതി. വാക്‌സിൻ ഉടൻ തന്നെ ഉപയോഗിച്ച് തുടങ്ങും. ഒറ്റ ഡോസ് വാക്‌സിനാണ് ജോൺസൺ ആൻഡ് ജോൺസൺ പുറത്തിറക്കിയിരിക്കുന്നത്

കൊവിഡിന്റെ പുതിയ വകഭേദത്തെ തടയാൻ ഈ വാക്‌സിൻ ഫലപ്രദമാണെന്നാണ് പഠനം. കൊവിഡ് പ്രതിസന്ധിക്ക് അറുതി വരുത്താൻ നിർണായക മുന്നേറ്റമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇതോനോട് പ്രതികരിച്ചത്.

85.8 ശതമാനമാണ് വാക്‌സിന്റെ ഫലപ്രാപ്തി. ആഫ്രിക്കയിൽ നടത്തിയ പഠനത്തിൽ 81.7 ശതമാനവും ബ്രസീലിൽ 87.6 ശതമാനവും ഫലപ്രാപ്തി ലഭിച്ചതായി അധികൃതർ അറിയിച്ചു.

യുഎസിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകുന്ന മൂന്നാമത്തെ കൊവിഡ് വാക്‌സിനാണിത്. തിങ്കളാഴ്ച മുതൽ യുഎസിൽ വാക്‌സിനുകൾ എത്തിക്കും. മറ്റ് രാജ്യങ്ങളിലും വാക്‌സിൻ ഉപയോഗത്തിനായി കമ്പനി ലോകാരോഗ്യ സംഘടനയിൽ നിന്ന് അനുമതി നേടിയിട്ടുണ്ട്.

Share this story