ബുർഖ നിരോധിക്കും, ഇസ്ലാമിക് സ്‌കൂളുകൾ അടച്ചുപൂട്ടും: ശ്രീലങ്കൻ പൊതുസുരക്ഷാ മന്ത്രി

ബുർഖ നിരോധിക്കും, ഇസ്ലാമിക് സ്‌കൂളുകൾ അടച്ചുപൂട്ടും: ശ്രീലങ്കൻ പൊതുസുരക്ഷാ മന്ത്രി

ശ്രീലങ്കയിൽ ബുർഖ നിരോധിക്കുമെന്നും ഇസ്ലാമിക് സ്‌കൂളുകൾ അടച്ചുപൂട്ടുമെന്നും പൊതുസുരക്ഷാ മന്ത്രി ശരത് വീരശേഖര. ഇതുസംബന്ധിച്ച് നിയമം കൊണ്ടുവരാൻ മന്ത്രിസഭാ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു

ദേശസുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. ആദ്യകാലങ്ങളിൽ മുസ്ലിം സ്ത്രീകളും പെൺകുട്ടികളും ബുർഖ ധരിച്ചിരുന്നില്ല. അടുത്തിടെയുണ്ടായ മതതീവ്രവാദത്തിന്റെ അടയാളമാണിത്. ഇത് നിരോധിക്കും. ആയിരത്തോളമുള്ള ഇസ്ലാമിക് സ്‌കൂളുകളും അടച്ചുപൂട്ടുമെന്നും വീരശേഖര അറിയിച്ചു.

ദേശീയ വിദ്യാഭ്യാസ നയം ലംഘിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്‌കൂളുകൾ അടച്ചു പൂട്ടുന്നത്. 2019ലെ ഭീകരാക്രമണത്തിൽ 250 പേർ കൊല്ലപ്പെട്ടതിന് ശേഷം ശ്രീലങ്കയിൽ ബുർഖ ധരിക്കുന്നത് താത്കാലികമായി നിരോധിച്ചിരുന്നു.

Share this story