അമേരിക്കയില്‍ മസാജ് പാര്‍ലറുകളില്‍ വെടിവെപ്പ്; എട്ട് പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ മസാജ് പാര്‍ലറുകളില്‍ വെടിവെപ്പ്; എട്ട് പേര്‍ കൊല്ലപ്പെട്ടു

അമേരിക്കന്‍ സംസ്ഥാനമായ ജോര്‍ജിയയില്‍ മസാജ് പാര്‍ലറുകളിലുണ്ടായ വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് മസാജ് പാര്‍ലറുകളിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന 21കാരന്‍ പിടിയിലായി

അറ്റ്‌ലാന്റക്ക് സമീപത്തമുള്ള ആക് വര്‍ത്ത് നഗരത്തിലെ യംഗ്‌സ് എന്ന ഏഷ്യന്‍ മസാജ് പാര്‍ലറിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. അറ്റ്‌ലാന്റയിലെ തന്നെ മറ്റ് രണ്ട് പാര്‍ലറുകളിലുണ്ടായ വെടിവെപ്പിലും നാല് പേര്‍ കൊല്ലപ്പെട്ടു. ഗോള്‍ഡ് മസാജ് സ്പാ, അരോമ തെറാപ്പി സ്പാ എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ട നാല് പേരും ഏഷ്യന്‍ വംശജരാണ്

Share this story