മോദിക്കെതിരെ ബംഗ്ലാദേശിൽ പ്രതിഷേധം: പോലീസ് വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു

മോദിക്കെതിരെ ബംഗ്ലാദേശിൽ പ്രതിഷേധം: പോലീസ് വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു

ബംഗ്ലാദേശിലെ ചിറ്റഗോംഗിൽ പോലീസ് നടത്തിയ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരായ പ്രകടനത്തിനിടെയാണ് സംഭവം. വെള്ളിയാഴ്ച പ്രതിഷേധക്കാർക്ക് നേരെ പോലീസ് റബ്ബർ ബുള്ളറ്റ് പ്രയോഗിച്ചതിനെ തുടർന്നാണ് നാല് പേർ കൊല്ലപ്പെട്ടത്.

പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറിയതിനെ തുടർന്ന് ഇവരെ പിരിച്ചുവിടാനാണ് റബർ ബുള്ളറ്റ് പ്രയോഗിച്ചതെന്ന് പോലീസ് പറയുന്നു. സ്വേച്ഛാധിപതി മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു മോദിക്കെതിരായ പ്രതിഷേധം. ധാക്കയിലെ ദേശീയ പരേഡ് മൈതാനത്ത് ബംഗ്ലാദേശ് ദേശീയ ദിന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു മോദി.

 

Share this story